ഡീസല്‍ വില വര്‍ധിച്ചു; പെട്രോള്‍ വില മാറ്റമില്ല
01:02 AM Jul 08, 2020 | Deepika.com
കൊച്ചി: ദിവസങ്ങള്‍ക്കു ശേഷം ഡീസൽ വിലയില്‍ വർധന. പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. ഡീസല്‍ ലിറ്ററിന് 25 പൈസയാണു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 76.64 രൂപയാണ് വില. പെട്രോള്‍ വില 80.76 രൂപയില്‍ തന്നെ തുടരുകയാണ്.