ഡോ. സജി ഗോപിനാഥ് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് വൈസ് ചാൻസലർ
01:02 AM Jul 08, 2020 | Deepika.com
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസിന്റെ പ്രഥമ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പുവച്ചു. നാലുവർഷമാണ് കാലാവധി. തിരുവനന്തപുരം ടെക്നോപാർക്കിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ- കേരളയുടെ (ഐഐഐടിഎം-കെ) ഡയറക്ടറാണ് ഡോ. സജി ഗോപിനാഥ്.