പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ചുമതലയുണ്ടായിരുന്ന ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടറുടെ സ്രവം പരിശോധനയ്ക്കെടുക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഉറവിടം വ്യക്തമായിട്ടില്ല.
കഴിഞ്ഞ 14 ദിവസത്തിനിടെ ഡോക്ടർ പൂർണമായും ആശുപത്രി ഡ്യൂട്ടിയിൽ മാത്രമായിരുന്നു. റാന്നിയിൽ കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രമുണ്ടെങ്കിലും അവിടെ അദ്ദേഹത്തിനു ഡ്യൂട്ടിയുണ്ടായിരുന്നില്ല. ഡോക്ടറുമായി സന്പർക്കമുണ്ടായതിന്റെ പേരിൽ ഇന്നലെ മുതൽ ക്വാറന്ൈറനീലായവരിൽ ആറു ഡോക്ടർമാരും രണ്ട് ആശുപത്രി ജീവനക്കാരും ഉൾപ്പെടുന്നു.പത്തനംതിട്ട ജില്ലയിൽ സന്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഡോക്ടർ. നേരത്തെ പത്തനംതിട്ടയിൽ ഒരു നഴ്സിനു രോഗം സ്ഥിരീകരിച്ചിരുന്നു.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ്
12:16 AM Jul 08, 2020 | Deepika.com