കൊച്ചി: കൊല്ലം എസ്എന്‍. കോളജിന്റെ സുവര്‍ണ ജൂബിലി ഫണ്ടില്‍ ക്രമക്കേടുണ്ടെന്ന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കിയ ഉപഹര്‍ജി പ്രധാന ഹര്‍ജിക്കൊപ്പം ഇന്നു പരിഗണിക്കാനായി മാറ്റി. കേസില്‍ തന്റെ ഭാഗം വീണ്ടും കേള്‍ക്കാന്‍ അന്വേഷണ സംഘത്തോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഉപഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ജൂണ്‍ 30 ന് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തപ്പോള്‍ 20 ലക്ഷം രൂപ അക്കൗണ്ടില്‍ ഇല്ലെന്ന പുതിയ ആരോപണം അന്വേഷണ ഉദ്യോഗസ്ഥന് ഉന്നയിച്ചിരുന്നു. പിന്നീടു നടത്തിയ പരിശോധനയില്‍ തുക സ്ഥിര നിക്ഷേപമായി ഇട്ടിരുന്നെന്നും ഇത് എസ്എന്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് പിന്നീടു മാറ്റിയെന്നും കണ്ടെത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും വിശദീകരണം സ്വീകരിക്കാന്‍ തയാറായില്ലെന്നും വസ്തുതകള്‍ പരിശോധിക്കാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എന്‍ കോളജ് ജൂബിലി ഫണ്ട് ക്രമക്കേട്: വെള്ളാപ്പള്ളിയുടെ ഉപഹര്‍ജി മാറ്റി
12:15 AM Jul 08, 2020 | Deepika.com