നെടുമ്പാശേരി: ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, കോങ്ഗോ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നു കൊച്ചി വിമാനത്താവളത്തിലെത്തും. അന്താരാഷ്ട്ര ടെര്‍മിനലില്‍ അഞ്ചു വിമാനങ്ങളിലായി 920 പ്രവാസികളാണ് എത്തുന്നത്. കോങ്ഗോയില്നിന്നു പുറപ്പെടുന്ന എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം രാവിലെ 6.35ന് എത്തും. കെനിയയിലെ നെയ്റോബിയില്‍നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാവിലെ 7.30 ന് എത്തിച്ചേരും.
മസ്കറ്റില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിട്ട് 5.25, ദമാമില്‍നിന്നു ഗോഎയര്‍ ആറ്, ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് രാത്രി 11.55 എന്നീ സമയങ്ങളിൽ എത്തും. ഒന്‍പത് വിമാനങ്ങളിലായി 1,800 പേരാണ് ഇന്നലെ എത്തിയത്. ജിദ്ദയില്‍നിന്നു ഷെഡ്യൂള്‍ ചെയ്ത സൗദി എയര്‍ലൈന്‍സും ദോഹയില്‍നിന്നു ഷെഡ്യൂള്‍ ചെയ്ത ഗോഎയറും ഓരോ സര്‍വീസുകള്‍ റദ്ദാക്കി. ആഭ്യന്തര ടെര്‍മിനലില്‍ 20 സര്‍വീസുകൾ ഇന്നലെ നടന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്നു വിമാനങ്ങള്‍ ഇന്നു കൊച്ചിയിൽ
12:15 AM Jul 08, 2020 | Deepika.com