കൊച്ചി: അധാര്‍മിക പ്രവര്‍ത്തനം നടത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാനാണു മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നു ശ്രീനാരായണ സേവാസംഘം ഭാരവാഹികളായ പ്രഫ. എം.കെ. സാനു, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്, പി.പി. രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വെള്ളാപ്പള്ളി നടേശനെ രക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ പാതാളത്തിലേക്കു പോകും. വെള്ളാപ്പള്ളിയുടെ അഴിമതിയും അപഹരണവും അതിക്രമങ്ങളും അക്കമിട്ടു നിരത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ഒപ്പിട്ട നിവേദനം രണ്ടര വര്‍ഷം മുമ്പു മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. കെ.കെ. മഹേശന്റെ മരണം വിദഗ്ധസംഘം അന്വേഷിക്കണമെന്നും ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയെ സർക്കാർ സംരക്ഷിക്കുന്നു: ശ്രീനാരായണ സേവാസംഘം
12:12 AM Jul 08, 2020 | Deepika.com