തിരുവനന്തപുരം: കൊച്ചിയിൽ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഗരങ്ങളിൽ രോഗം പടരാൻ സാധ്യത കൂടുതലാണ്. അതിനാലാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പോലെയുള്ള നടപടികളിലേക്കു കടക്കേണ്ടി വന്നത്. തിരുവനന്തപുരത്തു സംഭവിച്ചത് കൊച്ചിയിലും കോഴിക്കോട്ടും ആവർത്തിക്കാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ കോവിഡ് പരിശോധന കൂട്ടും
12:12 AM Jul 08, 2020 | Deepika.com