തിരുവനന്തപുരം: പ്രശസ്ത കവി പെരുമ്പുഴ ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം നടത്തി. 1931 ൽ കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. പെരുമ്പുഴ സംസ്കൃതഹൈസ്കൂൾ, കുണ്ടറ എംഡിജി ഇംഗ്ലീഷ് സ്കൂൾ, കൊല്ലം എസ്എൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനു ശേഷം സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി, സംസ്ഥാന ടി വി ചലചിത്ര അവാർഡ് ജൂറി കമ്മിറ്റി അംഗം, ചലചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം, തോന്നക്കൽ ആശാൻ സ്മാരക സമിതിയംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ഉയരുന്ന മാറ്റൊലികൾ, ഞാറപ്പഴങ്ങൾ, മുത്തുകൾ, തുടി, വൃശ്ചികക്കാറ്റ്, ഇത് പുതിയതാളം (കവിതാസമാഹാരങ്ങൾ), റോസാപ്പൂക്കളുടെ നാട്ടിൽ (യാത്രാ വിവരണം), ഒഎൻ വി ഓർമ്മകളിൽ സുഗന്ധം (ചലചിത്ര പഠനം), ജിദേവരാജൻ സംഗീതത്തിന്റെ രാജശില്പി, പി. ഭാസ്കരൻ ഉറങ്ങാത്ത തംബുരു (ജീവചരിത്രം), നൃത്തസംഗീതികകൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഏതാനും ചലചിത്രങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു. പരതേയായ സി.കെ. ലില്ലിയാണ് ഭാര്യ. മക്കൾ: ബിജു, സോജു. മരുമക്കൾ: യാസ്മിൻ, മേരി ജോൺ.
പെരുമ്പുഴ ഗോപാലകൃഷ്ണൻ അന്തരിച്ചു
12:12 AM Jul 08, 2020 | Deepika.com