പന്തളം: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം അരുവിക്കര സ്വദേശി സുരേഷ് കുമാറിന്റെ (46) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ ഞെട്ടൂർ പഴക്കച്ചിറയിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
ഞായറാഴ്ച രാവിലെ 9.30 ന് വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഒഴുക്കിൽപ്പെട്ടത്. നദിയിലെ ശക്തമായ ഒഴുക്ക് കാരണം അഗ്നിശമന സേനയും സ്കൂബാ ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു.
ഒഴുക്കിൽപ്പെട്ടു മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി
12:12 AM Jul 08, 2020 | Deepika.com