റാന്നിയിൽ നിരീക്ഷണത്തിലിരിക്കേ മരിച്ചയാൾക്ക് കോവിഡില്ല , സംസ്കാരം ഇന്ന്
12:12 AM Jul 08, 2020 | Deepika.com
പത്തനംതിട്ട: ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവേ കഴിഞ്ഞദിവസം മരിച്ചയാൾക്ക് കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു. റാന്നി ഇടക്കുളം പുത്തൻവീട്ടിൽ സിനു പി.ജേക്കബാണ് (45) ശനിയാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ ഒന്നിന് അബുദാബിയിൽ നിന്നു കുടുംബസമേതം എത്തിയ സിനു വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കാൻസറിനു ചികിത്സയിലായിരുന്ന സിനുവിന്റെ രോഗം മൂർച്ഛിച്ചതിനേ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായി രുന്നു. തുടർന്ന് സ്രവ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് 10.30ന് പുതുശേരിമല മാർത്തോമ്മാ പള്ളിയിൽ .