അടൂർ: തമിഴ്നാട്ടിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുമല പ്ലാവേലിൽ ചേറക്കോട് പുത്തൻവിളയിൽ സുഭാഷിന്റെ ഭാര്യ മേരി മായസ (28)യാണ് മരിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഹോം നഴ്സായി ജോലിയിലായിരുന്ന മേരി കഴിഞ്ഞ ജൂണ്‍ 27നാണ് നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ ക്വാറന്റൈനിലായി. ഇന്നലെ ഉച്ചയോടെ ഭർത്താവ് സുഭാഷിനെ തമിഴ്നാട്ടിൽ നിന്നുമൊരാൾ ഫോണിൽ വിളിച്ച് തന്റെ ഭാര്യ ഇപ്പോൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതുകേട്ട സുഭാഷ് വീട്ടിലെത്തുന്പോഴേക്കും മേരിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് അടൂർ പോലീസിൽ വിവരം അറിയിച്ചു.
പത്തനംതിട്ടയിൽ നിന്നെത്തിയ മെഡിക്കൽ സംഘം മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ആറു മാസമായി ഹോംനേഴ്സായി ഇവർ തഞ്ചാവൂരിൽ ജോലി ചെയ്തുവരികയായിരുന്നു. അതിന് മുന്‍പ് വിദേശത്തായിരുന്നു.
നിരീക്ഷണത്തിലിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
12:12 AM Jul 08, 2020 | Deepika.com