ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു
12:36 AM Jul 07, 2020 | Deepika.com
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവച്ചു. 12 വരെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് ചേരാൻ കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് ഫലപ്രഖ്യാപനം നീട്ടിവയ്ക്കാൻ തീരുമാനിച്ചതെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.