തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് കണ്ടെത്തിയ ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ് നടത്തി. സ്വപ്ന സുരേഷിന്റെ അന്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം പരിശോധിച്ചു.
ഇതിനൊപ്പം ഫ്ലാറ്റിൽ നിന്ന് നിർണായക രേഖകൾ കണ്ടെടുത്തെന്നും വിവരമുണ്ട്.
സ്വപ്ന ഈ ഫ്ലാറ്റിൽ നിന്നും രണ്ടു ദിവസം മുന്പു പോയതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്നും മനസിലായിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്
12:36 AM Jul 07, 2020 | Deepika.com