കൊച്ചി: നടി ഷംന കാസിം കേസില്‍ ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ തൃശൂര്‍ കയ്പമംഗലം സ്വദേശിനി സോഫിയ പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
ഷംന കാസിമിന്റെ വീട്ടില്‍ കല്യാണാലോചനയുമായെത്തി പ്രതികള്‍ സൗഹൃദം സ്ഥാപിച്ചു പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ തന്നെയും കുടുംബാംഗങ്ങളെയും പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഹര്‍ജിക്കാരിയെ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്കി വിളിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഷംന കാസിം കേസ്: മുഹമ്മദ് ഷെരീഫിന്റെ ഭാര്യ പ്രതിയല്ലെന്ന് പോലീസ്
12:36 AM Jul 07, 2020 | Deepika.com