എം​ബി​എ, പി​ജി​ഡി​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​എം​ജി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്

12:35 AM Jul 07, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ എം​​​ബി​​​എ, പി​​​ജി​​​ഡി​​​എം കോ​​​ഴ്സ്ക​​​ൾ​​​ക്കു പ​​​ഠി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ ഗ​​​വ​​​ണ്മെ​​​ന്‍റ് (ഐ​​​എം ജി ) ​​​ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ് പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്നു. ഐ​​​എം​​​ജി ഓ​​​ഫീ​​​സി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ, നി​​​ർ​​​വ​​​ഹ​​​ണം, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചും എം​​​ബി​​​എ, പി​​​ജി​​​ഡി​​​എം അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക​​യാ‍ണ് ല​​ക്ഷ്യം.

ര​​​ണ്ടു മാ​​​സ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​തി​​​നാ​​​യി​​​രം രൂ​​​പ പ്ര​​​തി​​​മാ​​​സ അ​​​ല​​​വ​​​ൻ​​​സ് ല​​​ഭി​​​ക്കും. ഐ​​​എം​​​ജി​​​യു​​​ടെ ഫാ​​​ക്ക​​​ൽ​​​റ്റി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മ്പോ​​​ൾ ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​യും അ​​​സൈ​​​ൻ​​​മെ​​​ന്‍റ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം. പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കും.
ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ഐ​​​എം​​​ജി​​​യു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വ്യ​​​ക്തി​​​വി​​​വ​​​ര​​​ണ രേ​​​ഖ (resume ) ഡ​​​യ​​​റ​​​ക്ട​​​ർ , ഐ​​​എം​​​ജി, വി​​​കാ​​​സ് ഭ​​​വ​​​ൻ പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യോ, നേ​​​രി​​​ട്ട് ഐ​​​എം​​​ജി ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.