അത്യാവശ്യ ചികിത്സയ്ക്കുമാത്രം എത്തിയാൽ മതിയെന്ന്
12:35 AM Jul 07, 2020 | Deepika.com
തിരുവനന്തപുരം: അത്യാവശ്യ ചികിത്സയ്ക്കുമാത്രം ആർസിസിയിൽ എത്തിയാൽ മതിയെന്ന് ആർസിസി പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ആർസിസിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. കോവിഡിന്റെ സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനൊപ്പം രോഗ പ്രതിരോധശേഷി കുറഞ്ഞ കാൻസർ രോഗികളെ സുരക്ഷിതരാക്കേണ്ടതുണ്ട്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര, ചികിത്സക്കായുള്ള താമസം, ഭക്ഷണം എന്നിവ ട്രിപ്പിൾ ലോക്ക്്ഡൗണ്‍ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടാണ്. സാമൂഹ്യ അകലവും മറ്റ് കോവിഡ് നിയമങ്ങളും പാലിച്ചുമാത്രമേ ചികിത്സ ലഭ്യമാക്കുകയുള്ളൂ.ആർസിസി