കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. എറണാകുളം മാർക്കറ്റിലെ വ്യാപാരിയായ തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീന്(66) ആണ് മരിച്ചത്.
ജൂണ്‍ 28ന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു.
എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ആളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. ജില്ലയിൽ രണ്ടാമത്തെ കോവിഡ് മരണമാണ്.
കോവിഡ്: ചികിത്സയിലിരുന്ന തോപ്പുംപടി സ്വദേശി മരിച്ചു
12:42 AM Jul 06, 2020 | Deepika.com