കൊച്ചി: പ്രകൃതിയെ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കെസിവൈഎമ്മിന്റെ സംസ്ഥാനതല യുവജനദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിസംരക്ഷണത്തിനു കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതം പദ്ധതി സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. കെസിവൈഎം പതാക ഉയര്‍ത്തിയ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലിയും ഉണ്ടായിരുന്നു.
യുവജനദിനത്തില്‍ സംസ്ഥാനവ്യാപകമായി 30000 ജൈവകൃഷി കിറ്റുകള്‍ വിതരണം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, വൈസ് പ്രസിഡന്റ് ജെയ്സന് ചക്കേടത്ത്, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിന് സാമുവല്‍, ഡെനിയ സി. ജയന്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സിസ്റ്റര്‍ റോസ് മെറിന് എന്നിവര്‍ പ്രസംഗിച്ചു.
പ്രകൃതിസംരക്ഷണത്തിനു യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മാര്‍ ആലഞ്ചേരി
12:25 AM Jul 06, 2020 | Deepika.com