സൗദിയിൽ കോവിഡ് ബാധിച്ച് കുമ്പളാംപൊയ്ക സ്വദേശി മരിച്ചു
12:23 AM Jul 06, 2020 | Deepika.com
റാന്നി: സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശി മരിച്ചു. കുന്പളാംപൊയ്ക മണ്ണിൽ വടക്കേകര എൻ.എസ്. പോളിന്റെ മകൻ ജോൺസൺ പോളാണ് (44) മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മ: പൊന്നമ്മ. ഭാര്യ: റീനാ ജോൺസൻ കോട്ടയം പ്ലാക്കതകിടിയിൽ കുടുംബാംഗം. മക്കൾ: ഷിനു ജോൺസൻ, ഷിയാ ജോൺസൻ.