ക്ഷേമപദ്ധതികളുമായി റോട്ടറി
11:49 PM Jul 05, 2020 | Deepika.com
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ഈ വര്‍ഷം 100 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണറായി ചുമതലയേറ്റ എം. ജോസ് ചാക്കോ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലായി 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.