സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 211 പേർക്ക്

02:24 AM Jul 04, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​ദി​​​വ​​​സം കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവരുടെ എ​​​ണ്ണം ആ​​​ദ്യ​​​മാ​​​യി ഇ​​​രു​​​ന്നൂറു ക​​​ട​​​ന്നു. ഇ​​​ന്ന​​​ലെ 211 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഗേ​​​റ്റി​​​നു പു​​​റ​​​ത്ത് സു​​​ര​​​ക്ഷാ​​​ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 27 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​തും ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്നു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 138 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 39 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വരാണ്. ആ​​​റു സി​​​ഐ​​​എ​​​സ്എ​​​ഫ് ജ​​​വാ​​ന്മാ​​ർ​​​ക്കും ഒ​​​രു വി​​​മാ​​​ന​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​നും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ 201 പേ​​​ർ​​​ക്കു രോ​​​ഗം ഭേ​​​ദ​​​മാ​​​യി. ഇ​​​തു​​​വ​​​രെ രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 4964 ആ​​​യി. 2098 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 2,53,011 പേ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. നി​​​ല​​​വി​​​ൽ 1,77,011 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യ 201 പേ​​​രി​​​ൽ 68 പേ​​​രും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്. ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം 130.