കൊച്ചി: തന്റെ നഗ്നശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് പോക്സോ കേസിന്റെ പരിധിയില്‍ വരുമെന്നും ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
രഹ്നയ്ക്കെതിരേ വേറെയും കേസുകള്‍ നിലവിലുണ്ടെന്നും 18 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിനു പരിഗണിക്കാനായി മാറ്റി.
രഹ്ന ഫാത്തിമയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുത്: സര്‍ക്കാര്‍
01:26 AM Jul 03, 2020 | Deepika.com