കോവിഡ് ഭേദമായ യുവതിക്കു വീണ്ടും രോഗം സ്ഥിരീകരിച്ചു
01:26 AM Jul 03, 2020 | Deepika.com
കോട്ടയം: കോവിഡ് രോഗം ഭേദമായി മേയ് 19നു ഷാർജയിൽനിന്നു നാട്ടിലെത്തിയ പായിപ്പാട് സ്വദേശിനിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. 27 വയസുള്ള ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് 10നാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ മൂന്നിനു നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടർന്നാണു നാട്ടിലെത്തിയത്.