കോഴിക്കോട്: എല്‍ജെഡിയും ജെഡിഎസും ലയിക്കാനായി തീരുമാനമെടുത്തുവെന്ന വാര്‍ത്ത ശരിയല്ലെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്കുമാർ. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും യോഗം ചേരും.
ലയനത്തിനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തോന്നിയതിനാല്‍ അങ്കലാപ്പിലായ യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരേ ബാലിശമായ ആരോപണവുമായി വരികയാണ്. സംസ്ഥാന താത്പര്യംകൂടി കാണൻ പ്രതിപക്ഷം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലയനചര്‍ച്ച തുടരുമെന്ന് ശ്രേയാംസ്കുമാര്‍
01:26 AM Jul 03, 2020 | Deepika.com