ന​ടി​യെ ഭീഷണിപ്പെടുത്തിയ സം​ഭ​വം:ഷം​ന​യു​മാ​യി പ്രതി റ​ഫീ​ഖ് ഫോ​ണി​ല്‍ സം​സാ​രി​ച്ചെന്നു ഭാ​ര്യ

01:26 AM Jul 03, 2020 | Deepika.com
കൊ​​​ച്ചി: ന​​​ടി ഷം​​​ന കാ​​​സി​​​മു​​​മാ​​​യി ത​​ന്‍റെ ഭ​​​ര്‍​ത്താ​​​വ് ഫോ​​​ണി​​​ല്‍ പ​​ല​​ത​​വ​​ണ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ റ​​​ഫീ​​​ഖി​​​ന്‍റെ ഭാ​​​ര്യ. വി​​വാ​​ഹാ​​ലോ​​ച​​ന​​യു​​മാ​​യി ഷം​​​ന​​​യു​​​ടെ വീ​​​ട്ടി​​​ല്‍ പോ​​​യ​​​ശേ​​​ഷ​​​വും ഇ​​രു​​വ​​രും ഫോ​​​ണ്‍ വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. റ​​​ഫീ​​​ഖ് ത​​​ന്നെ​​​യും ച​​​തി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഷം​​​ന​​​യു​​​മാ​​​യി താ​​​ന്‍ ഫോ​​​ണി​​​ല്‍ സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഭാ​​​ര്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഷം​​​ന കാ​​​സി​​​മി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ വാ​​​ടാ​​​ന​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​യ റ​​​ഫീ​​​ഖി​​നെ ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

കേ​​​സി​​​ല്‍ നി​​​ല​​​വി​​​ല്‍ 10 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്. ഒ​​​രു പ്ര​​​തി കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ​​​തി​​​നാ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി​​​ട്ടി​​​ല്ല. ഇ​​യാ​​ൾ​​ക്കു പു​​റ​​മേ ഒ​​​രാ​​​ളെ​​ക്കൂ​​​ടി​​​യാ​​​ണ് ഇ​​നി പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള​​​ത്. പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളെ​​ല്ലാം അ​​​റ​​​സ്റ്റി​​ലാ​​യ​​തോ​​ടെ മോ​​​ഡ​​​ലു​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള യു​​​വ​​​തി​​​ക​​​ളി​​​ല്‍​നി​​​ന്നു സം​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ക്കാ​​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം. സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ വി​​​ല്‍​ക്കാ​​​ന്‍ സ​​​ഹാ​​​യം ചെ​​​യ്ത എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ഷ​​​മീ​​​ലി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു സ്വ​​​ര്‍​ണം വീ​​​ണ്ടെ​​​ടു​​​ത്തത്. ഷ​​​മീ​​​ലും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.