തിരുവനന്തപുരം: യുഡിഎഫിൽ ജനപിന്തുണയുള്ള പാർട്ടികളിലൊന്നാണു കേരള കോണ്‍ഗ്രസ്-ജോസ് കെ. മാണി വിഭാഗമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ടു പരിഹരിക്കുന്നതിൽ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും തകർന്നു. കേന്ദ്രീകൃതമായ ഒരു നേതൃത്വം ഇപ്പോൾ യുഡിഎഫിനില്ല. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. ഇതു യുഡിഎഫിന്റെ തകർച്ചയ്ക്കു വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുഖപത്രത്തിൽ എഴുതിയ പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണത്തിലാണു ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ചുള്ള കോടിയേരിയുടെ നിലപാട്.
ജോസ് കെ. മാണി വിഭാഗത്തെ അനുകൂലിച്ച് കോടിയേരി
12:17 AM Jul 03, 2020 | Deepika.com