തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ലീവ് സറണ്ടർ ബില്ലുകൾ സർക്കാർ നിർദേശം വന്നശേഷം മാത്രമേ പാസാക്കാവൂവെന്നു ട്രഷറി ഡയറക്ടറുടെ നിർദേശം.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാർ എന്നിവരൊഴികെയുള്ളവരുടെ ലീവ് സറണ്ടർ ബില്ലുകൾ സർക്കാരിൽനിന്നു നിർദേശം ലഭിച്ച ശേഷമേ പാസാക്കാവൂ എന്നാണു നിർദേശം. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നാണു ലീവ് സറണ്ടർ ആനുകൂല്യങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ ശന്പളത്തിൽ നിന്നു തുക തിരികെപ്പിടിക്കുമെന്നും നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ മേയിൽ ഇതു സംബന്ധിച്ചു നിർദേശം നൽകിയിരുന്നെങ്കിലും മറ്റു തസ്തികകളിലുള്ള ജീവനക്കാരുടെ സറണ്ടർ ബില്ലുകളും ട്രഷറിയിൽനിന്നു പാസാക്കിയതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു പുതിയ നിർദേശം.
ലീവ് സറണ്ടർ ഇപ്പോൾ പാസാക്കണ്ടേതില്ലെന്നു നിർദേശം
12:17 AM Jul 03, 2020 | Deepika.com