അപേക്ഷ ക്ഷണിച്ചു
11:04 PM Jul 02, 2020 | Deepika.com
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ, കീഴ്മാട് പ്രവര്‍ത്തിക്കുന്ന ഗവൺമെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. അപേക്ഷകരുടെ മാതാപിതാക്കള്‍ക്ക് വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.