തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 151 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തരായി.
ജൂണ്‍ 27 ന് കോഴിക്കോട്ട് ജീവനൊടുക്കിയ നടക്കാവ് സ്വദേശിക്കു സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 86 പേർ വിദേശത്തുനിന്നും 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 പേർക്കു രോഗം സന്പർക്കത്തിലൂടെ . ഇതുവരെ കേരളത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 4,593 പേർക്കാണ്. 2,130 പേർ ചികിത്സയിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നത് 1,87,219 പേർ.
ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124 ആയി.
സംസ്ഥാനത്ത് ഇന്നലെ 151 പേർക്കു കോവിഡ്
12:42 AM Jul 02, 2020 | Deepika.com