കൂത്തുപറമ്പ്: കോവിഡ് രോഗവ്യാപനമുണ്ടായ വലിയവെളിച്ചത്തെ സിഐഎസ്എഫ് ബാരക്ക് ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.സേതുരാമന്, എസ്പി യതീഷ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാന്പ് സന്ദര്‍ശിച്ചത്.
ജവാൻമാര്ക്കിടയില് രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. സിഐഎസ്എഎഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ചെറിയ രീതിയിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും രോഗവ്യാപനത്തെക്കുറിച്ച് പോലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുമെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നാട്ടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാരക്കില്‍ കഴിയുന്നവര്‍ പുറത്തേക്കുപോകുന്നില്ലെന്നും ഡിഐജി സേതുരാമന് പറഞ്ഞു.
ഉന്നത പോലീസ് സംഘം സിഐഎസ്എഫ് ബാരക് സന്ദർശിച്ചു
12:21 AM Jul 02, 2020 | Deepika.com