കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി മനോജ് കുമാറിനെ നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയും എന്എസ്യു (നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്) ദേശീയ സെക്രട്ടറിയുമായ എറിക് ഇ. സ്റ്റീഫനാണ് ഹര്‍ജി നല്‍കിയത്.
റിട്ടയേർഡ് ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ളവരെ മറികടന്നാണ് മതിയായ യോഗ്യതയില്ലാത്ത അഡ്വ. മനോജ് കുമാറിനെ നിയമിച്ചതെന്ന് എറിക് സ്റ്റീഫന്റെ ഹര്‍ജിയില്‍ പറയുന്നു.
മനോജ് കുമാറിന്റെ നിയമനം റദ്ദാക്കാൻ ഹര്‍ജി
12:21 AM Jul 02, 2020 | Deepika.com