കൊച്ചി: ദേശീയപാത ബൈപാസിനു വേണ്ടി ആറ്റിങ്ങല്‍ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതു നിറുത്തിവയ്ക്കാന്‍ ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്കി. 44.52 ആര് ഭൂമി ഏറ്റെടുക്കാനുള്ള നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ തീരുമാനത്തിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ക്ഷേത്രത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും രാജകുടുംബം കാലങ്ങളായി അരിയിട്ടു വാഴ്ച ചടങ്ങു നടത്തുന്ന ക്ഷേത്രമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. അലൈന്മെന്റില് ചെറിയ മാറ്റം വരുത്തി സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റിക്ക് നല്കിയ നിവേദനത്തില്‍ നടപടിയുണ്ടായില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദത്തെത്തുടര്‍ന്ന് ഇതിന്റെ ഫയല്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ദേശീയപാത ബൈപാസ്: ക്ഷേത്രഭൂമി ഏറ്റെടുക്കുന്നതു നിര്‍ത്താന്‍ നിര്‍ദേശം
12:07 AM Jul 02, 2020 | Deepika.com