2860 പ്രവാസികള്‍ ഇന്നെത്തും
12:07 AM Jul 02, 2020 | Deepika.com
നെടുമ്പാശേരി: പതിനാല് വിമാനങ്ങളിലായി 2860 പ്രവാസികള്‍ ഇന്ന് കൊച്ചി വിമാനത്താവളത്തിലെത്തും. 19 വിമാനങ്ങളിലായി 3910 പ്രവാസികളാണ് ഇന്നലെ എത്തിയത്. ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഓരോ വിമാനങ്ങളും ഇന്നെത്തും. ഡല്‍ഹി വഴിയാണ് ഈ വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തുക. ഷിക്കാഗോയില്‍ നിന്നുള്ള വിമാനം വൈകുന്നേരം ആറിനും സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള വിമാനം രാത്രി എട്ടിനും എത്തിച്ചേരും.