കൊച്ചി: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കു വിചാരണക്കോടതി വിധിച്ച ശിക്ഷ തടഞ്ഞ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം സിബിഐ കോടതി പത്തു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചതിനെതിരെ ഒന്നാം പ്രതി ജിണ്ട അനി, രണ്ടാം പ്രതി കണ്ടെയ്നര്‍ സന്തോഷ്, മൂന്നാം പ്രതി പെന്റി എഡ്വിന്, ആറാം പ്രതി സന്തോഷ് നായര്‍ എന്നിവര്‍ നല്കിയ അപ്പീലും ജാമ്യാപേക്ഷയും പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഡിവൈഎസ്പി സന്തോഷ് നായരുടെ നേതൃത്വത്തില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ മദ്യവിരുന്ന് നടത്തിയ വിവരം മാധ്യമപ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതിന്റെ വൈരാഗ്യം നിമിത്തം പ്രതികള്‍ ബാബുകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
എഎസ്ഐയെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ തടഞ്ഞ് ജാമ്യം നല്കി
12:07 AM Jul 02, 2020 | Deepika.com