വാഗ്ദാന ലംഘനം: ഡിസിഎംഎസ് നിവേദനം നൽകി
12:46 AM Jul 01, 2020 | Deepika.com
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ദളിത് ക്രൈസ്തവ ജനവിഭാഗത്തിനു നൽകിയ വാഗ്ദാനങ്ങൾ ഇടതുമുന്നണി സർക്കാർ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചു. ഡയറക്ടർ ഫാ. ഡി.ഷാജ്കുമാർ , പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, ജനറൽ സെക്രട്ടറി എൻ ദേവദാസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.