കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി വിദേശത്ത് പരീക്ഷാ കേന്ദ്രം തുറക്കുകയോ കോവിഡ് ഭീതി മാറുന്നതു വരെ പരീക്ഷ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി.
ഗള്‍ഫ് രാജ്യങ്ങളിലുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ തുറക്കാനോ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനോ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (എംസിഐ) ദേശീയ പരീക്ഷ ഏജന്‍സിയും (എന്‍ടിഎ) ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് പ്രായോഗികമല്ലെന്നായിരുന്നു ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത്.
നീറ്റ്: വിദേശത്ത് പരീക്ഷാകേന്ദ്രം വേണമെന്ന ഹര്‍ജി തള്ളി
12:45 AM Jul 01, 2020 | Deepika.com