ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് അനിശ്ചിതകാല വിലക്ക്
11:57 PM Jun 30, 2020 | Deepika.com
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനം ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ദീർഘിപ്പിച്ചതായി പ്രസിഡന്റ് എൻ. വാസു അറിയിച്ചു. ഇന്നലെവരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു ബോർഡ് നേരത്തേ ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവാണ് അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചത്.