കൊച്ചി: സംസ്ഥാനത്ത് നവ സാങ്കേതിക കോഴ്സുകള്‍ക്ക് 12 കോളജുകള്‍ നല്കിയ അപേക്ഷയില്‍ സാങ്കേതിക സര്‍വകലാശാല താല്കാലിക അഫിലിയേഷന് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പുതിയ കോഴ്സുകളുടെ അഫിലിയേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടും എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട കോളജുകള്‍ നോട്ടീസ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി വീണ്ടും ജൂലൈ 13നു വീണ്ടും പരിഗണിക്കും.
പുതിയ കോഴ്സുകള്‍ക്ക് അഫിലിയേഷന് നല്കാൻ ഉത്തരവ്
11:57 PM Jun 30, 2020 | Deepika.com