പാലോട്: വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്ന അധ്യാപകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് ഓട്ടുപാലം കല്ലണയിൽ അത്തം ഹൗസിൽ ജി.ബിനുകുമാർ (43)ആണു മരിച്ചത്. വിതുര ഗവ. യുപി സ്കൂൾ അധ്യാപകനായിരുന്നു. വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം അവതരിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി പതിവു സമയത്ത് എത്താതിരുന്നതിനെത്തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോൾ ബിനുകുമാറിനെ ബൈക്കിൽ വീടിനുസമീപം എത്തിച്ചതായി സുഹൃത്ത് പറഞ്ഞു. തുടർന്ന് സമീപത്തെ തോട്ടിൽ നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തി. ഇന്നലെ രാവിലെ രണ്ടു കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തി.ദർശന സ്കൂൾ അധ്യാപിക കൃഷ്ണപ്രിയയാണ് ഭാര്യ. മകൾ ദേവനന്ദ .
വിക്ടേഴ്സ് ചാനൽ അധ്യാപകൻ തോട്ടിൽ മരിച്ച നിലയിൽ
12:48 AM Jun 07, 2020 | Deepika.com