മുക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഉറുമിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണതായി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശിയായ ഹാനി റഹ്മാനെ (17) ആണ് കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നുസംഭവം.
രണ്ട് ബൈക്കുകളിലായി നാലു പേരാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. ഇവർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. നാല് പേരും പെട്ടെന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും ഹാനീ റഹ്മാന്റെ ചെരിപ്പ് പാറക്കൂട്ടത്തിൽ ഉടക്കിയതിനാൽ ഒഴുക്കിൽപ്പെട്ടു. തെരച്ചിൽനടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരിച്ചടിയായി. നിരവധി തവണ തെരച്ചിൽ നിർത്തിവയ്ക്കേണ്ടിയുംവന്നു. ഇവിടെ നേരത്തെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് 10 പേർ മരിച്ചിട്ടുണ്ട്.
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
12:30 AM Jun 07, 2020 | Deepika.com