നെടുമ്പാശേരി: വിയറ്റ്നാം, കസാഖിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നായി ഇന്ന് 486 പ്രവാസികൾ കൂടി കൊച്ചിയിലെത്തും. വിയറ്റ്നാമിലെ ഹോച്ചിമിൻ സിറ്റിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനം 140 യാത്രക്കാരുമായി പുലർച്ചെ 12.40 ഓടെയും, ഖത്തർ എയർവേയ്സ് വിമാനം 180 യാത്രക്കാരുമായി രാവിലെ 8.20 നും, എയർ അസ്താന വിമാനം കസഖിസ്ഥാൻ എത്യാറു വിമാനത്താവളത്തിൽനിന്ന് 166 യാത്രക്കാരുമായും കൊച്ചിയിലെത്തും.
ഡെൻമാർക്ക്, ഇറാക്ക്, ജിബൂട്ടി, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്നലെ 846 പ്രവാസികൾ കൊച്ചിയിലെത്തി. ബഹ്റിനിൽനിന്നു മാത്രം മൂന്ന് വിമാനങ്ങൾ ഉണ്ടായിരുന്നു. ഗൾഫ് എയറിന്റെ രണ്ടും, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു വിമാനവുമാണെത്തിയത്. ആഭ്യന്തരമേഖലയിൽ ഇന്നലെ 12 വരവും 11 പുറപ്പെടൽ സർവീസുകളും ഉണ്ടായി. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി.
വിയറ്റ്നാം, കസാക്ക്, ഖത്തർ വിമാനങ്ങൾ ഇന്നെത്തും
12:30 AM Jun 07, 2020 | Deepika.com