കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാര്‍ അരക്കോടി രൂപ സംഭാവന നല്കി. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് മന്ത്രി എ.സി. മൊയ്തീനാണ് തുക കൈമാറിയത്. ചീഫ് വിപ്പ് അഡ്വ. കെ. രാജന്, തൃശ്ശൂർ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് മെറീന പോള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും കമ്യൂണിറ്റി കിച്ചണ്‍ സെന്ററുകളിലേക്കും ഭക്ഷ്യകിറ്റുകള്‍ നല്കി. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയ്ക്കായി ബന്ധു ക്ലിനിക്കുകളും, പോലീസ് വകുപ്പുമായി സഹകരിച്ച് വിയ്യൂര്‍ ജയിലിലും, മെഡിക്കല്‍ കോളജിലും ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇസാഫ് നടത്തിയിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് അരക്കോടി നല്കി
11:59 PM Jun 06, 2020 | Deepika.com