മാവേലിക്കര: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) സഭാതലസമിതിയും എംസിഎ പാറശാല രൂപതാ സമിതിയും ചേർന്ന് പരിസ്ഥിതി ദിനാഘോഷം വെബ്നാറിലൂടെ നടത്തി.
പ്രബഞ്ചം മനുഷ്യരാശിയുടെ പൊതുഭവനമാണെന്നും നാം ജനിക്കുന്നതും, ജീവിക്കുന്നതും മരിക്കുന്നതുമായ ഭൂമിയോട് സ്നേഹവും, കാരുണ്യവും കാണിക്കണമെന്നും മലങ്കര കത്തോലിക്ക സഭാ അത്മായ കമ്മീഷൻ ചെയർമാനും, സിബിസിഐ വൈസ് പ്രസിഡന്റുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എംസിഎ സഭാതല പ്രസിഡന്റ് വി.പി.മത്തായി അധ്യക്ഷത വഹിച്ചു. പാറശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്ക സഭയുടെ സോഷ്യൽ അപ്പസ്തോലേറ്റ് സിനഡൽ സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഡോ. ഹരിദാസ് (കാരിത്താസ് ഇന്ത്യ) എന്നിവർ ജൈവവൈവിധ്യസംരക്ഷണം-കാർഷിക മേഖലയിൽ എന്ന വിഷയം അവതരിപ്പിച്ചു.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ജോൺ ജോസഫ്, മിനി ടോം, അനിലാമോളി ജോൺ എന്നിവർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ആനുകൂല്യങ്ങളും വിശദീകരിച്ചു.
എംസിഎ സഭാതല ആത്മീയോപദേഷ്ടാവ് ഫാ. ജോൺ അരീക്കൽ, ഫാ. ഹോർമീസ് പുത്തൻവീട്ടിൽ, ബാബു അന്പലത്തുംകാല (ട്രഷറർ), എൻ.ധർമരാജ് എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനാഘോഷം വെബിനാറിലൂടെ
11:59 PM Jun 06, 2020 | Deepika.com