ചാവക്കാട്: കോവിഡ് ബാധിച്ച് ചേറ്റുവയിൽ താമസിക്കുന്ന മുനക്കക്കടവ് സ്വദേശി കുവൈറ്റിൽ മരിച്ചു. പോക്കാക്കില്ലത്ത് മൊയ്തീൻകുഞ്ഞിന്റെ മകൻ ജലാലുദീൻ (46) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് കുവൈറ്റ് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വലിയൊരു കുടുംബത്തിലെ പാചകക്കാരനായിരുന്നു. മാതാവ്; ആയിഷമോൾ. ഭാര്യ: ഷെമീറ. മക്കൾ: ജാഫിൻ, ജെസീർ, ജാഫർ. മരുമകൾ: ഷംന.
കോവിഡ്: ചേറ്റുവ സ്വദേശി കുവൈറ്റിൽ മരിച്ചു
11:59 PM Jun 06, 2020 | Deepika.com