സൗദിയിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
11:59 PM Jun 06, 2020 | Deepika.com
ചാരുംമൂട്: സൗദിയിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. നൂറനാട് പള്ളിക്കൽ മുള്ളാം കുറ്റിയിൽ(റോസ് വില്ല) മാധവന്റെ മകൻ എം. ദിലീപ് കുമാർ (45) യാണ് മരിച്ചത്. സൗദി റിയാദിൽ ഇരുപത് വർഷമായി ബിസിനസ് നടത്തിവരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണവിവരം വീട്ടുകാർ അറിയുന്നത്. ഭാര്യ: ജൂലിമോൾ മകൾ: മീര.