കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ അരങ്ങാടത്ത് മാടാക്കര റോഡരികിലുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണര്‍ കുഴിക്കുന്നതിനിയില് മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു.മണ്ണിനടിയില്‍പ്പെട്ട നാല് പേരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കൊയിലാണ്ടി കോതമംഗലം തെക്കെ കോമത്തുകര വല്ലത്ത് മീത്തല്‍ നാരായണന് (62)ആണ് മരിച്ചത്.
കൂടെ പണിയെടുത്തിരുന്ന കോമത്തുകര സ്വദേശികളായ മാരാംവീട്ടില്‍ അശോകന്(53),കിഴക്കെ പുത്തന്‍വളപ്പില്‍ സുരേന്ദ്രന്(57),നരിക്കുനിതാഴ സുഭാഷ്(36),കിഴക്കെ പുത്തന്‍ വളപ്പില്‍ ശശി(62)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.കൊയിലാണ്ടി ചീനക്കാരകത്ത് ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള മാവുള്ളി പുറത്തുട്ട് പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയിലായിരുന്നു അപകടം.കിണര്‍ കുഴിച്ചശേഷം ചെങ്കല്ലു കൊണ്ട് പടവുകള്‍ കെട്ടി ഉയര്ത്തിനിടയില് മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. നാരായണനടക്കം അഞ്ചു പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. രണ്ട് പേര് കിണറിനടിയിലും ബാക്കിയിലുളളവര് മുകളിലും നിന്ന് പണിയെടുക്കുന്നതിനിയില് ഒരു ഭാഗം ഇടിയുകയായിരുന്നു.
പൂഴി മണ്ണാണ് ഇടിഞ്ഞു വീണത്. ഇതോടെ മുകളില്‍ നിന്നവരും കിണറിലേക്ക് വീണു.മണ്ണിനടില്‍ അകപ്പെട്ട അശോകനെ പെട്ടെന്ന് തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു.മരിച്ച നാരാണന് പൂര്‍ണ്ണമായും മണ്ണിനടിയിലായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും മൂന്ന് മണിക്കൂറോളം അധ്വാനിച്ചാണ് കിണറിനുളളില്‍ പൂര്‍ണ്ണമായി മണ്ണിനടിയില്‍ അകപ്പെട്ട നാരായണനെ പുറത്തെടുത്തത്. മണ്ണ് മാന്തി യന്ത്രമുപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. മരിച്ച നാരായണന്റെ ഭാര്യ ഗീത.മക്കള്‍ നിഖില്‍(ആര്‍മി),നിധീഷ്.സഹോദരങ്ങള്‍: ദാമോദരന്‍,ബാലന്,വല്‍സല,ഗീത,പരേതരായ ലീല,ശ്രീധരന്.സഞ്ചയനം ബുധനാഴ്ച.
കിണര്‍ നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു
11:59 PM Jun 06, 2020 | Deepika.com