ആലപ്പുഴ സ്വദേശി അജ്മാനിൽ മരിച്ചു
11:59 PM Jun 06, 2020 | Deepika.com
മാങ്കാംകുഴി: കോവിഡ് ബാധിച്ചു മലയാളി അജ്മാനിൽ മരിച്ചു. മാങ്കാംകുഴി ശ്രീകൃഷ്ണ ഭവനം പരേതനായ എസ്. കൃഷ്ണനാശാന്റെ മകൻ കെ. ദേവരാജൻ (63) ആണു അജ്മാനിൽ മരിച്ചത്. അറുന്നൂറ്റിമംഗലം കുഴിപ്പറന്പിൽ കുടുംബാംഗമാണ്. വർഷങ്ങളായി കുടുംബസമേതം ദുബായിലാണ്. കഴിഞ്ഞ ജൂലൈയിൽ മകന്റെ വിവാഹത്തിനായി കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. ഭാര്യ: ഷീല. മക്കൾ: സ്നേഹ, രഞ്ജിത്. മരുമക്കൾ: ഷിനു, പ്രശാന്തി. (എല്ലാവരും അജ്മാൻ).