കണ്ണൂർ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
11:59 PM Jun 06, 2020 | Deepika.com
ചെറുപുഴ(കണ്ണൂർ): കണ്ണൂർ ജില്ലയിൽനിന്നുള്ള യുവാവ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു. പാടിയോട്ടുചാൽ വയക്കരയിലെ ഷുഹൈബാണു (24) മരിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞയാഴ്ചയാണ് അൽഗൂബ്രയിലെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഒമാനിൽത്തന്നെ സംസ്കരിച്ചു. അമ്മ: നസീമ (മസ്കറ്റ്). അച്ഛൻ : അബ്ദുൾ സലീം (വെള്ളൂർ). സഹോദരൻ: നെബീൽ (മസ്കറ്റ്.)