തൃശൂർ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കത്തോലിക്ക കോണ്ഗ്രസ് സംസ്ഥാനതലത്തിൽ നടത്തിയ നില്പുസമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിൽ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സെക്രട്ടറി തൊമ്മി പിടിയത്ത് പ്രതിഷേധിച്ചു.
തൊടുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ കോതമംഗലം രൂപത സമിതി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിനും രൂപത ഭാരവാഹികൾക്കും മുവാറ്റുപുഴയിൽ സമരം നടത്തിയ പ്രവർത്തകർക്കുമെതിരെയാണു കേസെടുത്തത്.
കാർഷിക ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാവുന്ന വിധത്തിൽ താങ്ങുവില പ്രഖ്യാപിക്കുക, സബ്സിഡിനിരക്കിൽ കാർഷിക വായ്പ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു സമരം.
കത്തോലിക്ക കോണ്. നേതാക്കൾക്കെതിരായ കേസിൽ പ്രതിഷേധം
01:28 AM Jun 06, 2020 | Deepika.com