എ​സ്എം​വൈ​എം ഓ​ണ്‍​ലൈ​ൻ സം​ഗ​മം ന​ട​ത്തി

01:01 AM Jun 06, 2020 | Deepika.com
കാ​​ന​​ഡ/​​കൊ​​ച്ചി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ യു​​വ​​ജ​​ന​​വി​​ഭാ​​ഗം എ​​സ്എം​​വൈ​​എം ഗ്ലോ​​ബ​​ൽ സ​​മി​​തി​​യും കാ​​ന​​ഡ​​യി​​ലെ മി​​സി​​സ്‌​​സാ​​ഗ രൂ​​പ​​ത​​യി​​ലെ ദേ​​ശീ​​യ-​​അ​​ന്ത​​ർ​​ദേ​​ശീ​​യ യു​​വ​​ജ​​ന വി​​ഭാ​​ഗ​​വും ഒ​​രു​​മി​​ച്ച് ‘ബ്ര​​ദ്റ​​ണ്‍’ എ​​ന്ന പേ​​രി​​ൽ ഓ​​ണ്‍​ലൈ​​ൻ സം​​ഗ​​മം ന​​ട​​ത്തി.

കോ​​വി​​ഡ് ഒ​​രു വ​​ലി​​യ പാ​​ഠ​​പു​​സ്ത​​ക​​മാ​​യി കാ​​ണ​​ണ​​മെ​​ന്നും ഈ ​​അ​​വ​​സ​​രം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ഹൃ​​ദ​​യ​​ഐ​​ക്യം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഉ​​പ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​മു​​ഖ​സ​​ന്ദേ​​ശം ന​​ൽ​​കി സീ​​റോ മ​​ല​​ബാ​​ർ യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ പ​​റ​​ഞ്ഞു. കോ​​വി​​ഡ് മൂ​​ലം സം​​ജാ​​ത​​മാ​​യ പ​​രി​​മി​​തി​​ക​​ൾ ആ​​ത്മീ​​യ​​വും മാ​​ന​​സി​​ക​​വു​​മാ​​യ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ലി​​നാ​​യി ഉ​​പ​​ക​​രി​​ക്ക​​ണ​​മെ​​ന്നു മി​​സി​​​സാ​​ഗ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ലു​​വേ​​ലി​​ൽ പ​​റ​​ഞ്ഞു.

ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ത്തി​​യ സം​​ഗ​​മ​​ത്തി​​ൽ കാ​​ന​​ഡ​​യി​​ലെ എ​​സ്എം​​വൈ​​എം ദേ​​ശീ​​യ-​അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മി​​തി​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഇ​​രു​​നൂ​​റോ​​ളം യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​ങ്കു​​ചേ​​ർ​​ന്നു.

മോ​​ൺ. പ​​ത്രോ​​സ് ച​​ന്പ​​ക്ക​​ര, ഫാ. ​​മാ​​ർ​​ട്ടി​​ൻ, സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, എ​​സ്എം​​വൈ​​എം മി​​സി​​സ്‌​​സാ​​ഗ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ജോ ച​​ങ്ങ​​നാം​​ത​​ട​​ത്തി​​ൽ, ഫാ. ​​സ​​ജി, ഫാ. ​സി​​റി​​ൽ ത​​യ്യി​​ൽ, എ​​സ്എം​​വൈ​​എം ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ഡേ​​വി​​സ്, ബി​​വി​​ൻ, വ​​ർ​​ഗീ​​സ്, എ​​സ്എം​​വൈ​​എം മി​​സി​​സ്‌​​സാ​​ഗ അ​​ന്ത​​ർ​​ദേ​​ശീ​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജെ​​റി​​ൻ രാ​​ജ്, സി​​സി ആ​​ൻ​​പോ​​ൾ, എ​​ബി സെ​​ബാ​​ൻ, ദേ​​ശീ​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എ​​ബി ക​​യ്യാ​​നി​​യി​​ൽ, ഗി​​ഫ്റ്റി​​ൻ വ​​ർ​​ഗീ​​സ്, ജോ​​സ് മാ​​നാ​​ട​​ൻ, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ആ​​ൻ വ​​ർ​​ഗീ​​സ്, നി​​ർ​​മ​​ൽ തോ​​മ​​സ്, ആ​​നി​​മേ​​റ്റ​​ർ ബോ​​ബ​​ൻ മാ​​ത്യു, എ​​സ്എം​​വൈ​​എം കേ​​ര​​ള റീ​​ജ​ൺ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജൂ​​ബി​​ൻ, അ​​ഞ്ജു​​മോ​​ൾ, ആ​​ൽ​​വി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.